24 January 2026, Saturday

പണത്തെചൊല്ലി തര്‍ക്കം: ആലപ്പുഴയില്‍ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു

Janayugom Webdesk
ആലപ്പുഴ
March 8, 2023 6:36 pm

മദ്യ ലഹരിയില്‍ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു. ആലപ്പുഴ ഭരണിക്കാവിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഭരണിക്കാവ് പുത്തൻതറയിൽ രമയാണ് കൊല്ലപ്പെട്ടത്. മകൻ നിഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തെചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം.

മദ്യപിച്ച് വീട്ടിലെത്തിയ മകൻ നിധിൻ, അമ്മയുമയി വഴക്കിടുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പുടുത്തുകയുമായിരുന്നു. ഇതിന് ശേഷം വീട്ടിൽനിന്ന് മകൻ പുറത്ത് പോയി. മുത്ത മകൻ മിഥിൻ ഭക്ഷണം കഴിക്കാന‍് വീട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: son killed his moth­er alap­puzha bharanikkavu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.