23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 3, 2024
November 30, 2024
November 28, 2024
October 19, 2024
October 17, 2024
October 12, 2024
October 8, 2024
September 26, 2024
September 24, 2024

സേവ് കോട്ടയം, സേഫ് കോട്ടയം, ലഹരിമുക്ത കോട്ടയം; നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്

Janayugom Webdesk
കോട്ടയം
March 9, 2023 1:49 pm

സേവ് കോട്ടയം, സേഫ് കോട്ടയം, ലഹരിമുക്ത കോട്ടയം നൂതന പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്. പി കെ വി സ്മാരക മിനി ഇൻഡസ്ട്രിയൽ പാർക്ക്, കെ പി സുഗുണൻ സ്മാരക സ്കിൽ ഡെവലപ്മെന്റ് സെന്റര്‍, എന്നിവയ്ക്കും ബജറ്റില്‍ നിർദേശം നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. ശുഭേഷ് സുധാകരനാണ് അവതരിപ്പിച്ചത്. ലഹരിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെയാണ് ലഹരിമുക്ത കോട്ടയം പദ്ധതി. പ്രളയം, കാലാവസ്ഥാ വ്യതിയാനം, കെടുതികൾ നേരിടാൻ പഠന ഗവേഷണ കേന്ദ്രം. പെൺകുട്ടികൾക്കും,സ്ത്രീകൾക്കുമായി കുടുംബശ്രീയുമായി സഹകരിച്ച് നിർഭയ ഷീ ഹോസ്റ്റൽ എന്നിവയാണ് പ്രധാന പദ്ധതികൾ.

എരുമേലിയിലും, ഭരണങ്ങാനത്തും പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷൻ. കോലാഹലമേട്ടിൽ സാഹസിക ടൂറിസം ഫ്ലൈയിംഗ് ഫെസ്റ്റ്, കോലാഹലമേട്, മുതുകോര, ഇളംകാട് മേഖലകളെ ഉൾപ്പെടുത്തിയുള്ള റോപ്പ് വേ ടൂറിസം എന്നിവയും വില്ലേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയോജന സൗഹൃദമാക്കുന്നതിന് ഭാഗമായുള്ള അരികെ പദ്ധതി, അംഗ പരിമിതരായ കുട്ടികൾക്കായുള്ള ബട്ടർഫ്ലൈസ് പദ്ധതി, കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ജോതിർഗമയ, പൈതൃകം ഗ്രാമോത്സവം — കയർ, ഖാദി, നെയ്ത്ത്, മത്സ്യം, തനത് ഭക്ഷണരീതികളെ പ്രോത്സാഹിപ്പിക്കാനായി പൈതൃകം ഗ്രാമോത്സവം പദ്ധതി, മൃഗസംരക്ഷണം ലക്ഷ്യമിട്ടുള്ള കാമധേനു തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ബജറ്റിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു അധ്യക്ഷയായിരുന്നു. 123 കോടി 92,35,104 രൂപ വരവും, 119 കോടി 92,17,980 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 4 കോടി 17,724 രൂപയാണ് നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നത്. 

Eng­lish Summary;Save Kot­tayam, Safe Kot­tayam, Drug Free Kot­tayam; Dis­trict Pan­chay­at bud­get with inno­v­a­tive schemes
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.