21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 8, 2025
March 8, 2025
March 8, 2025
July 8, 2024
March 10, 2024
March 8, 2024
March 7, 2024
March 9, 2023
March 8, 2023
March 8, 2023

വനിതാ ദിനത്തിൽ ഭാഗ്യക്കുറി നറുക്കെടുപ്പു ചുമതല വനിതകൾക്ക് നൽകി ഭാഗ്യക്കുറി വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
March 9, 2023 4:36 pm

വനിതാ ദിനത്തിൽ തിരുവനന്തപുരം ഗോർഖിഭവനിൽനടന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പാണ് പൂർണമായും വനിതകളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. വകുപ്പിലെ ജോയിന്റ് ഡയറക്ടർ മായാ എൻ പിള്ളയുടെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ് പ്രക്രിയകൾ. തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു വിജയകുമാറിന്റെഅധ്യക്ഷതയിലുള്ള വിധികർത്താക്കളുടെ പാനലിലും വനിതകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നഗര സഭ കൗൺസിലർമാരായ നാജ , സൗമ്യ എൽ , ബാലരാമപുരം ഗ്രാമപഞ്ചായത്ത് അംഗം ഷീല കെ പി, അഭിഭാഷക ശ്രീദേവി ആർ,സിനിമാ സീരിയൽ താരം ആശ നായർ എന്നിവരായിരുന്നു പാനൽ അംഗങ്ങൾ .

ജില്ലാ ഭാഗ്യക്കുറി ഓഫീസർ സജിത വി എസ് , ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരായ അശ്വനി എസ് നായർ, ശോഭ വി എസ്, താര ജി നായർ, സോനിഷ എം വി ‚ആൻസി അൽഫോൺസ്,ലീന റോബർട്ട്‌ , ശ്രീകുമാരി എസ് എന്നിവരായിരുന്നു നറുക്കെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മറ്റു വനിതകൾ . നറുക്കെടുപ്പ് ലൈവിന്റെ നിർമ്മാണം സി ഡിറ്റിലെ ജീവ ജയദാസും അവതരണം ദേവിയും നിർവഹിച്ചു.

Eng­lish Sum­ma­ry: ker­ala lot­tery depart­ment women s day
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.