27 April 2024, Saturday

Related news

April 23, 2024
April 10, 2024
April 9, 2024
April 8, 2024
April 7, 2024
March 31, 2024
March 30, 2024
March 27, 2024
March 11, 2024
March 2, 2024

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി; ഉല്പാദനം കുറഞ്ഞു

എവിൻ പോൾ
 തൊടുപുഴ
March 10, 2023 11:04 pm

സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ആഭ്യന്തര വൈദ്യുതോല്പാദനം കുത്തനെ കുറച്ചതോടെ പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് ഭീമമായ രീതിയിൽ ഉയര്‍ന്നു. ഇന്നലെ സംസ്ഥാനത്തെ ആകെ ഉപഭോഗത്തിൽ 79.2 ശതമാനം വൈദ്യുതിയും പുറമെ നിന്ന് എത്തിച്ചതാണ്. സംസ്ഥാനത്തെ ആഭ്യന്തര ഉല്പാദനത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നത് മൂലമറ്റത്ത് നിന്നുമായിരുന്നു. ദിവസങ്ങളായി ഇവിടെ നിന്നും ഡിമാന്റ് ചെയ്തിരുന്ന വൈദ്യുതിയുടെ അളവ് വെട്ടിക്കുറച്ചിരുന്നു. ഒമ്പതു മുതൽ 10 ദശലക്ഷം യൂണിറ്റ് വരെ ഉല്പാദിപ്പിച്ചിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ 6.7824 ദശലക്ഷം യൂണിറ്റായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇന്നലെ മുതൽ ആറു ജനറേറ്ററുകളും പൂർണമായും പ്രവർത്തിപ്പിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു.

ഇടുക്കി അണക്കെട്ടില്‍ ജലം സംഭരണ ശേഷിയുടെ 47 ശതമാനമായി കുറഞ്ഞതാണ് ഉല്പാദനം കുറയ്ക്കാൻ കാരണം. അതേസമയം വൈദ്യുതോപഭോഗം ഈ വർഷത്തെ റെക്കോഡ് ഭേദിക്കുകയും ചെയ്തു. ഇന്നലെ രാവിലെ വരെ സംസ്ഥാനത്തെ ഉപഭോഗം 87.5853 ദശലക്ഷം യൂണിറ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ 92.881 യൂണിറ്റ് ഉപഭോഗമാണ് ഇതുവരെയുള്ള റെക്കോഡ്. കാലവർഷത്തിന് ഇനി മൂന്ന് മാസം കൂടി അവശേഷിക്കുന്നത് ബോർഡിന് വലിയ വെല്ലുവിളിയാകും. എസ്എസ്എൽസി പരീക്ഷ ഉൾപ്പെടെ നടക്കുന്നതിനാൽ പവർകട്ടിനെ സംബന്ധിച്ച് ആലോചിക്കുന്നതും ശാശ്വതമായിരിക്കില്ല. ഇന്നലെ ആഭ്യന്തര ഉല്പാദനം 18.1946 ദശലക്ഷം യൂണിറ്റായി കുറഞ്ഞതോടെ 69.3907 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമേ നിന്നാണ് എത്തിച്ചത്.

Eng­lish Sum­ma­ry: Elec­tric­i­ty con­sump­tion increased in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.