22 January 2026, Thursday

യേശു ക്രിസ്‌തുവെന്ന് സ്വയം പ്രഖ്യാപനം, എന്നാല്‍ കുരിശിൽ തറയ്ക്കാമെന്ന് നാട്ടുകാര്‍; പൊലീസില്‍ അഭയം തേടി കെനിയക്കാരൻ

Janayugom Webdesk
നെയ്‌റോബി
March 11, 2023 5:54 pm

സ്വയം യേശു ക്രിസ്‌തുവാണെന്ന് പ്രഖ്യാപിച്ച കെനിയക്കാരനെ കുരിശിൽ തറയ്ക്കാനൊരുങ്ങി നാട്ടുകാര്‍. ഒടുവില്‍ പൊലീസില്‍ അഭയം തേടി കെനിയക്കാരൻ. എലിയു സിമിയു എന്ന വ്യക്തിയാണ് നാട്ടുകാർ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.

സ്വയം യേശു ക്രിസ്‌തുവാണെന്ന് പ്രഖ്യാപിച്ച ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശിൽ തറയ്ക്കുമെന്ന് നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. യേശു ക്രിസ്‌തുവാണെങ്കിൽ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമല്ലോ എന്ന് നാട്ടുകാർ പറ‍‍ഞ്ഞു. ഇതോടെ എലി പൊലീസില്‍ അഭയം തേടുകയായിരുന്നു. വർഷങ്ങളോളം യേശുക്രിസ്‌തുവിനെ പോലെ വസ്ത്രം ധരിച്ചാണ് ഇയാള്‍ നടന്നിരുന്നത്.

Eng­lish Sum­ma­ry: Kenyan Pas­tor Who Claims To Be Mes­si­ah Seeks Police Pro­tec­tion After Threats Of Crucifixion
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.