28 December 2025, Sunday

Related news

December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025

കര്‍ണ്ണാടകത്തില്‍ ഓപ്പറേഷന്‍ താമരപദ്ധതിയിലൂടെ കോണ്‍ഗ്രസ് ‑ജെഡിഎസ് സര്‍ക്കാരിനെ താഴെയിട്ട വിവാദ വ്യവസായി കോണ്‍ഗ്രസില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2023 12:29 pm

തെരഞ്ഞെടുക്കപ്പെട്ട കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിട്ട ഓപ്പറേഷന്‍ കമലപദ്ധതിക്ക് ചരടുവിലിച്ച വിവാദ വ്യവസായി കടലൂര്‍ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു. 2091ലെ സര്‍ക്കാരിനെയാണ് ഓപ്പറേഷന്‍ താമരയിലൂടെ താഴെയിറക്കപ്പെട്ടത്.

ഉദയ് ഗൗഡയെ കോണ്‍ഗ്രസില്‍ എത്തിക്കുന്നതിനുള്ള ചരടുകള്‍ വലിച്ചത് പ്രധാനമായും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ ശിവകുമാറാണ്.മാണ്ഡ്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുമെന്നും ‚യാതൊരു ഉപാധികളുമില്ലാതെയാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും, പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരാരും എതിര്‍പ്പ് പറഞ്ഞിട്ടില്ലെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

2019ലെ കര്‍ണ്ണാടക നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും അവരെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താനായി കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സഖ്യം കാരണം ബിജെപിക്ക് ഭരണം നഷ്ടമായി. ഭരണകക്ഷി എംഎല്‍എമാരെ കൂറുമാറ്റി ഓപ്പറേഷന്‍ താമരയിലൂടെ ഭരണം ബിജെപി പാളയത്തില്‍ എത്തിച്ചു 

Eng­lish Summary:
Con­tro­ver­sial indus­tri­al­ist who brought down the Con­gress-JDS gov­ern­ment through oper­a­tion plan in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.