22 December 2025, Monday

Related news

December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025

ഓപ്പറേഷൻ കമലയുടെ സൂത്രധാരന്‍ കോണ്‍ഗ്രസിലേക്ക്

Janayugom Webdesk
ബംഗളൂരു
March 15, 2023 10:43 pm

കർണാടകയില്‍ ബിജെപിക്കുവേണ്ടി കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കിയ ഓപ്പറേഷൻ കമലപദ്ധതിയുടെ സൂത്രധാരനായ വിവാദ വ്യവസായി കോണ്‍ഗ്രസില്‍ ചേരുന്നു. കടലൂർ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് കോൺഗ്രസിൽ തിരിച്ചെത്തുന്നത്. 2019ലെ കർണാടക നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യം ഭരണത്തിലേറി. പിന്നീട് ഉദയ് ഗൗഡയുടെ സഹായത്തോടെ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റി ഓപ്പറേഷൻ താമരയിലൂടെ ഭരണം ബിജെപിയിൽ എത്തിക്കുകയായിരുന്നു.

ഉദയ് ഗൗഡയെ കോൺഗ്രസിൽ എത്തിക്കുന്നതിനുള്ള ചരടു വലിച്ചത് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറാണ്. മാണ്ഡ്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദയ് ഗൗഡ പരിശ്രമിക്കുമെന്നും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ ചേരുന്നതെന്നും പ്രാദേശിക പാർട്ടി പ്രവർത്തകരാരും എതിർപ്പ് പറഞ്ഞിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു.

Eng­lish Sum­ma­ry: Busi­ness­man, who alleged­ly played key role in col­lapse of coali­tion govt, induct­ed into Cong

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.