18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

സഭാസ്തംഭനം മൂന്നാംദിവസം; പ്രതിപക്ഷത്തിന്റെ ഇഡി ഓഫിസ് മാര്‍ച്ച് തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2023 11:09 pm

ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. അഡാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനാധിപത്യം വെല്ലുവിളി നേരിടുന്നെന്ന വിദേശത്തു നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും നിലപാടെടുത്തതോടെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു. രാവിലെ സമ്മേളിച്ച രാജ്യസഭ പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം രണ്ടു മണിവരെ നിര്‍ത്തിവച്ചു.

ലോക്‌സഭയിലും സമാന സാഹചര്യമാണ് ഉണ്ടായത്. വീണ്ടും സമ്മേളിച്ച ലോക്‌സഭയും രാജ്യസഭയും അംഗങ്ങളുടെ വാഗ്വാദങ്ങളുടെ കാലുഷ്യത്തിലേക്ക് നീങ്ങിയതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷ എംപിമാര്‍ സഭാ സമ്മേളനം തുടങ്ങും മുമ്പേ അഡാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി ആസ്ഥാനത്തേക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും മാര്‍ച്ച് സംഘടിപ്പിച്ചു. വന്‍ പൊലീസ് സന്നാഹം ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.

തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റിലേക്ക് മടങ്ങി. പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് മാര്‍ച്ച് തടഞ്ഞതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രതിരോധവും പ്രതിഷേധവും സൃഷ്ടിക്കുന്ന കാഴ്ചയാണുണ്ടായത്. സമവായത്തിലേക്ക് ഇരുപക്ഷവും എത്തിയില്ലെങ്കില്‍ നടപ്പു സമ്മേളനം കൂടുതല്‍ കലുഷിതമാകും.

Eng­lish Sum­ma­ry: oppo­si­tion march­es to ed office in adani con­tro­ver­sy pro­hibito­ry order

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.