23 December 2025, Tuesday

Related news

December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇളയ കുട്ടി മരിച്ചു; മനംനൊന്ത് അമ്മയും മകനും കിണറ്റില്‍ ചാടി ജീവനൊടുക്കി

Janayugom Webdesk
ഇടുക്കി
March 16, 2023 9:13 am

മുലപാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍. ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജയുടെയും ഏഴു വയസുള്ള മകന്റെയും മൃതദേഹമാണ് കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടുദിവസം മുന്‍പാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയകുഞ്ഞ് മരിച്ചത്. 

ഇതിനെ പിന്നാലെ ലിജ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ കുഞ്ഞിന്റെ സംസ്‌കാരത്തിന് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷത്തിലായിരുന്നു. ഇന്ന് രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയ സമയത്താണ് ലിജ, മൂത്ത മകനോടൊപ്പം കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. വീട്ടിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും കാണാതതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

Eng­lish Summary;Younger child dies after breast milk gets stuck in throat; Dis­traught, the moth­er and son took their own lives by jump­ing into the well

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.