23 December 2025, Tuesday

Related news

October 20, 2025
October 13, 2025
October 10, 2025
October 8, 2025
October 7, 2025
October 5, 2025
October 4, 2025
September 26, 2025
September 24, 2025
September 22, 2025

ഭാര്യയെയും, മകനെയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് കൊലപ്പെടുത്തി ടെക്കി ആത്മഹത്യ ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2023 11:18 am

ടെക്കി സുദീപ്തോ ഗാംഗുലി,ഭാര്യ പ്രിയങ്ക, മകന്‍ തനിഷ്ക എന്നിവര്‍ പൂണെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍. സോഫ്റ്റ് വെയര്‍ പ്രഫഷണലായ ഇയാള്‍ ഭാര്യയേയും, മകനേയും കൊലപ്പെടുത്തി ആത്ഹത്യ ചെയ്യുകയായിരുന്നതായി പൊലീസ് പറയുന്നു.

ബന്ധുക്കളുടെ ഫോൺകോളുകളോടു പ്രതികരിക്കാതിരുന്നതോടെ ബെംഗളൂരുവിലുള്ള സുദീപ്തോയുടെ സഹോദരൻ ഒരു സുഹൃ‍ത്തിനോട് ഇവരുടെ വീട്ടിൽപ്പോയി അന്വേഷിക്കാൻ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫ്ലാറ്റ് പൂട്ടിയിട്ടിരിക്കുന്നത് കണ്ടതോടെ കുടുംബത്തെ കാണാനില്ലെന്ന പരാതി നൽകി.

മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഈ ഫ്ലാറ്റിന്‍റെ ഉള്ളില്‍ത്തന്നെ കാണിച്ചതോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച പോലീസ് വതില്‍തുറന്ന് അകത്തുകയറുകയായിരുന്നു. സുദീപ്തോ തൂങ്ങിമരിച്ചനിലയിലും, ഭാര്യയെയും, മകനെയും മുഖത്ത് പൊളിത്തീന്‍ ബാഗ് കൊണ്ട് മൂടിക്കെട്ടിയ നിലയിലും കണ്ടെതത്തി

Eng­lish Summary:

Tek­ki com­mit­ted sui­cide by killing his wife and son with a plas­tic bag

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.