31 December 2025, Wednesday

Related news

December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025

മറ്റൊരാളുമായി വിവാഹ നിശ്ചയം നടത്തി, കാമുകിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി യുവാവ്: അറസ്റ്റ്

Janayugom Webdesk
ബെം​ഗളുരു
March 16, 2023 4:36 pm

മറ്റൊരാളുമായി വിവാഹ നിശ്ചയം നടത്തിയ ദേഷ്യത്തില്‍ യുവതിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി യുവാവ്. ബെം​ഗളുരുവിലാണ് സംഭവം. 23കാരിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. 25 കാരനായ മനോജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. കൊലപാതകത്തിന് ഷേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയും പ്രതിയും ഒരു വർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവുമായുള്ള പ്രണയബന്ധം യുവതി ഉപേക്ഷിച്ചു. തുടർന്ന് മറ്റൊരു യുവാവുമായി പെൺകുട്ടി വിവാഹ നിശ്ചയം നടത്തുകയായിരുന്നു. ഇതോടെ മനോജിന് പെൺകുട്ടിയോട് ദേഷ്യമായതായി പൊലീസ് പറയുന്നു.

‘മനോജ് പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന പുരുഷനെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ, മനോജ് യുവതിയെ ബലാത്സംഗം ചെയ്യുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി സ്വന്തം വീട്ടിലേക്ക് പോകുകയും, അവിടെവച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

മൂന്ന് വർഷം മുമ്പ് മനോജും പെൺകുട്ടിയും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. അന്ന് ഇയാൾ വിവാഹാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല. പിന്നീട് മനോജ് അവിടുത്തെ ജോലി ഉപേക്ഷിച്ച് ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ചേർന്നു. ഒരു വർഷം മുമ്പ്, അവർ വീണ്ടും ഫേസ്ബുക്കിൽ കണ്ടുമുട്ടുകയും ചാറ്റ് ചെയ്യുകയും ചെയ്തു, ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.

Eng­lish Sum­ma­ry: Man rapes, kills ex-girl­friend, attempts to kill self in Bengaluru
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.