25 January 2026, Sunday

തെരഞ്ഞെടുപ്പിന് മുമ്പായി പോണ്‍താരത്തിന് പണം നല്‍കിയ കേസ്; ട്രംപ് അറസ്റ്റിലായേക്കുമെന്ന് സൂചന

Janayugom Webdesk
വാഷിങ്ടണ്‍
March 19, 2023 12:41 pm

തെരഞ്ഞെടുപ്പിന് മുമ്പായി പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റിലായേക്കുമെന്ന് സൂചന. 2016‑ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്‌റ്റോമി ഡാനിയേൽസിന് 130,000 ഡോളർ നൽകിയെന്ന കേസിലാണ് മാൻഹട്ടൻ ജില്ലാ അറ്റോർണി ട്രംപിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറയുന്നത്. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്നും അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു.

താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാൻ സ്‌റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന പോൺ താരം സ്റ്റെഫാനി ക്ലിഫോർഡിന് ഒരു ലക്ഷത്തിമുപ്പതിനായിരം ഡോളർ നൽകിയ കേസിലാണ് ട്രംപിനെതിരെ കേസ് നടക്കുന്നത്. എന്നാൽ ഡാനിയൽസുമായി തനിക്ക് ഒരു ബന്ധമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. 

Eng­lish Sum­ma­ry: Case of pay­ing Pon­tara before elec­tions; Indi­ca­tions that Trump may be arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.