
രാജ്യത്തെ ഹൈക്കോടതികളില്‍ ജഡ്ജിമാരായി ആകെ 17 പട്ടികജാതിക്കാരും ഒമ്പത് പട്ടികവര്ഗക്കാരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018 മുതല്‍ നിയമിച്ച 569 ജഡ്ജിമാരില്‍ 17 പട്ടികജാതിക്കാരും ഒമ്പത് പട്ടികവര്‍ഗക്കാരും 15 ന്യുനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരും 64 പിന്നാക്കാരുമുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 217, 224 പ്രകാരമാണ് ഹൈക്കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതെന്നും അതില്‍ ജാതി മത പരിഗണന വ്യവസ്ഥ ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
രാജ്യത്തെ നീതിന്യായ നിയമനങ്ങളില്‍ സാമുദായിക വൈവിധ്യം പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാറുണ്ട്. 2021 ലെ കോടതി രേഖകള്‍ പ്രകാരം 436 അഭിഭാഷകരെ വിവിധ കോടതികളില്‍ നിയോഗിച്ചിട്ടുണ്ട്. 3041 പേരെ അഡ്വക്കേറ്റ് ഒണ്‍ റെക്കോഡ് ആയി സുപ്രിം കോടതി നിയോഗിച്ചു. കൂടതെ വിവിധ ഹൈക്കോടതികളിലായി 1306 സീനിയര്‍ അഭിഭാഷകരെയും നിയോഗിച്ചിട്ടുണ്ട്. ഈ മാസം 16 നു രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിയമിക്കാനായി 124 പേരുടെ പട്ടിക ഹൈക്കോടതി കൊളീജിയം സുപ്രീം കോടതിക്ക് സമര്‍പ്പിച്ചതായും അതില്‍ നാലുപേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും മൂന്നു പേര് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുമുള്ളവരാണെന്ന് മന്ത്രി മറുപടിയില്‍ പറയുന്നു.
English Summary: Appointment of High Court Judge
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.