23 January 2026, Friday

അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായി; ജീവനക്കാർക്കെതിരെ പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

Janayugom Webdesk
ചെന്നൈ
March 20, 2023 10:33 am

അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി നടൻ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്ത്. വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും അടങ്ങിയ ആഭരണങ്ങളാണ് കാണാതായത്. മൂന്ന് ജീവനക്കാരെ സംശയം ഉണ്ടെന്നും, ഇവര്‍ക്ക് ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ ഇരിക്കുന്ന സ്ഥലം അറിയാമായിരുന്നുവെന്നും ഐശ്വര്യ പരാതിയില്‍ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു. 2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്ക‍ർ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ജോലിക്കാർക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10 ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി മനസ്സിലായതെന്നും ഐശ്വര്യ പറഞ്ഞു.

Eng­lish Sum­ma­ry: aish­warya rajinikanth com­plaints her jew­els lost-
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.