
ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത ഇഡിക്ക് മുൻപിൽ ഹാജരായി. കവിതയ്ക്കൊപ്പം ബിആർഎസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ട്.
രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ഇക്കഴിഞ്ഞ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ഹാജരായില്ല.പകരം ബിആർഎസ് ജനറൽ സെക്രട്ടറി സോമഭാരത് കുമാറാണ് ഇഡി ഓഫിസിലെത്തിയത്. ഇഡി ആവശ്യപ്പെട്ട രേഖകൾ സോമ ഭാരത് കൈമാറി. ഇതിന് പിന്നാലെയാണ് മാർച്ച് 20ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കവിതക്ക് സമൻസ് അയച്ചു.
മാർച്ച് 11ന് കവിതയെ ഇഡി ഒമ്പത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
English Summary: Delhi excise policy case: BRS leader Kavitha reaches ED office
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.