19 December 2025, Friday

Related news

December 16, 2025
December 15, 2025
December 15, 2025
December 12, 2025
December 10, 2025
December 7, 2025
December 5, 2025
December 5, 2025
November 29, 2025
November 28, 2025

ഡല്‍ഹി പാണ്ഡവരുടെ രാജധാനി; തെളിവുകളുണ്ടെന്ന് ഹിന്ദുസേന: പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2023 7:06 pm

ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന. പാണ്ഡവരുടെ രാജധാനിയായിരുന്നു ഡല്‍ഹി. ഇതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത പറയുന്നു.

കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. അതിനാൽ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും വിഷ്ണു ഗുപ്ത അവകാശപ്പെടുന്നു. 

പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിഷ്ണുഗുപ്ത ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയ്ക്ക് കത്തും അയച്ചിട്ടുണ്ടെന്നാണ് വിവരം.

Eng­lish Sum­ma­ry: Del­hi is the cap­i­tal of the Pan­davas; Hin­du Sena has sent a let­ter to the gov­er­nor ask­ing for the name to be changed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.