ഇടുക്കി ചിന്നക്കനാലില്‍ അരി കൊമ്പന്‍ എന്ന കാട്ടാനയെ മയക്കു വെടിവച്ചു പിടിക്കുന്ന ദൗത്യം 29 വരെ നിർത്തി വയ്ക്കാന്‍ ഹൈ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതതലയോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്ക് കോട്ടയം വനം സിസിഎഫ് ഓഫീസില്‍ ആണ് യോഗം. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്ന കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കും എന്ന് മന്ത്രി അറിയിച്ചു.
കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം യോഗത്തില്‍ തീരുമാനം കൈക്കൊള്ളും. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്.
English Summary: operation arikomban
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.