22 January 2026, Thursday

Related news

January 9, 2026
December 29, 2025
December 25, 2025
December 19, 2025
December 2, 2025
November 22, 2025
October 27, 2025
October 21, 2025
October 19, 2025
October 5, 2025

കൊറിയറിന്റെ മറവിൽ മയക്കുമരുന്ന്: രണ്ടുപേർ പിടിയിൽ

Janayugom Webdesk
കോഴിക്കോട്
March 25, 2023 9:22 am

കൊറിയർ സർവീസിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ രണ്ടുപേരെ എടച്ചേരി പൊലീസ് അറസ്റ്റു ചെയ്തു. വടകര ഏറാമല ഉഷസിൽ റാനിഷ് (30), എടച്ചേരി ഒതയോത്ത് അഭിൻ (35) എന്നിവരെയാണ് എസ്ഐ ആൻഫി റസലും സംഘവും പിടികൂടിയത്. 15 പായ്ക്കറ്റ് എംഡിഎംഎ സംഘം കണ്ടെടുത്തു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

കാർത്തികപ്പള്ളി റോഡിൽ എളങ്ങോളിയിൽ ഇവർ നടത്തുന്ന കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. പിടിയിലായ രണ്ടു പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും പിന്നിലാരാണെന്നും വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും കൂടുതൽ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നുമാണ് പൊലീസ് അധികൃതർ സൂചിപ്പിക്കുന്നത്.

Eng­lish Sum­ma­ry: Drugs in the guise of couri­er: Two arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.