27 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

‘നരേന്ദ്ര മോഡി എന്നാല്‍ അഴിമതി’; ബിജെപി നേതാവ് ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വൈറലാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2023 12:02 pm

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ ബിജെപി നേതാവ് കൂടിയായ ചലച്ചിത്രതാരം ഖുശ്ബുവിന്റെ പഴയ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന കാലത്ത് ഖുശ്ബു പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മോഡി എന്ന വാക്കിനര്‍ത്ഥം അഴിമതി എന്ന് മാറ്റാമെന്നും നീരവ്, ലളിത്, നമോ എന്നാല്‍ അഴിമതിയാണെന്നുമായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വരുന്നത്. മോഡി എന്ന പേരിനെ വിമര്‍ശിച്ചു എന്നതായിരുന്നു രാഹുല്‍ ഗാന്ധിക്ക് നേരെ ആരോപിക്കപ്പെട്ട കുറ്റം. ഇതിന് പിന്നാലെയാണ് ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വ്യാപകമായി പ്രചരിക്കുന്നത്. 

നിരവധി കോണ്‍ഗ്രസ് നേതാക്കളും ഖുശ്ബുവിന്റെ പഴയ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. മോഡിമാരെ അപകീര്‍ത്തിപ്പെടുത്തിയതിന് ഇന്ന് ബിജെപി നേതാവും, വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനെതിരെയും പൂര്‍ണേഷ് മോഡി പരാതിപ്പെടുമോ എന്നാണ് നേതാക്കളുടെ ചോദ്യം. 2018ലാണ് ഖുശ്ബു ഈ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. 2019ല്‍ നടത്തിയ പരാമര്‍ശത്തിനാണ് 4 വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്.

Eng­lish Sum­ma­ry: Naren­dra Modi means cor­rup­tion; BJP leader Khush­bu’s old tweet goes viral

You may also like this video:

TOP NEWS

November 27, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.