19 December 2025, Friday

Related news

December 17, 2025
December 15, 2025
December 13, 2025
November 24, 2025
November 11, 2025
November 4, 2025
October 31, 2025
October 12, 2025
September 26, 2025
September 20, 2025

യുപിയില്‍ മുസ്ലീം യുവാവിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2023 10:44 am

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വഴിയോരക്കച്ചവടക്കാരനായ മുസ്ലീംയുവാവിന് നേരെ സംഘം ചേര്‍ന്ന ആക്രമണം. ഇ യാള്‍ മൃഗത്തിനേതിരെ ക്രൂരത നടത്തിയെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. കുതിരവണ്ടിയില്‍ സാധനങ്ങള്‍ വില്‍ക്കുകയാണ്.ഡാനിഷ് എന്നാണ് പേര് .

ഇയാളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്‍റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡാനിഷിനോട് കുതിരയെ കെട്ടഴിച്ചുവിടാന്‍ ആക്രമികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡാനിഷ് ഇത് നിരസിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് സംഘം യുവാവിനെ ആക്രമിച്ചത്, ആക്രമണത്തിന് പിന്നാലെ ഡാനിഷിനെ രക്ഷിക്കാന്‍ പ്രദേശത്തെ മറ്റ് കച്ചവടക്കാരും എത്തിയെങ്കിലും ആക്രമികള്‍ ഇവരെയും ഉപദ്രവിക്കുകയായിരുന്നു.

ഡാനിഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡാനിഷിനെ ആക്രമിക്കാനുപയോഗിച്ച മുളവടി, സ്റ്റീല്‍ സ്‌ക്രൂ,വടികള്‍ തുടങ്ങിയവ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍, മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.ഹിന്ദുത്വവാദികളാണ് ആക്രമത്തിന് പിന്നിലെന്ന് അശോക് സ്വയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. അന്ന് പശുവായിരുന്നെങ്കില്‍ ഇന്ന് കുതിരയായെന്നും മുസ്‌ലിങ്ങളെ ആക്രമിക്കാന്‍ മതഭ്രാന്തന്മാര്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Eng­lish Summary:
Hin­dut­va attack on Mus­lim youth in UP

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.