24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 7, 2024
September 16, 2024
June 27, 2024
September 5, 2023
August 23, 2023
August 22, 2023
June 14, 2023
June 8, 2023
May 23, 2023
May 21, 2023

ക്ഷേത്രത്തിലെ ഖുറാന്‍ പാരായണത്തിനെതിരെ ഹിന്ദുത്വപ്രവർത്തകർ

web desk
ബംഗളുരു
March 27, 2023 10:32 pm

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ലക്ഷ്യവുമായി ഹിന്ദുത്വ സംഘടന. ഹാസൻ ജില്ലയിലെ ബേലൂരിൽ ചെന്നകേശവ രഥോത്സവത്തിൽ ഖുര്‍ആൻ പാരായണം നടത്തുന്നതിനെതിരെയാണ് ഹിന്ദുത്വ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. മതമേളയില്‍ ഖുര്‍ആൻ പാരായണം നടത്തുന്നത് മതത്തിന്റെ ആചാരങ്ങള്‍ക്കെതിരാണെന്നാണ് ഹിന്ദു പ്രവര്‍ത്തകരുടെ വാദം. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ന് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏപ്രില്‍ നാലിന് തുടങ്ങുന്ന മേള രണ്ട് ദിവസമാണ് നടത്തുന്നത്. കഴിഞ്ഞ വർഷവും രഥോത്സവത്തില്‍ ഖുർആൻ പാരായണം നടത്തിയിരുന്നു. 1932ൽ ഖുര്‍ആൻ പാരായണം എന്ന ചടങ്ങ് നിർബന്ധിതമായി കൂട്ടിച്ചേർത്തതാണെന്ന് ഹിന്ദുത്വപ്രവർത്തകർ അവകാശപ്പെട്ടു.

വർഷങ്ങളായി തുടരുന്ന ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമായ ആചാരം തുടരുന്നതിനെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ വർഷം മുസ്രയ് വകുപ്പിന് കത്ത് നൽകിയിരുന്നു. തുടര്‍ന്ന് വകുപ്പ് കമ്മിഷണറായിരുന്ന രോഹിണി സിന്ധുരി ആചാരം തുടരാന്‍ അനുമതി നല്‍കി.

 

Eng­lish Sam­mury: Hin­dut­va activists against Quran recita­tion in Chen­nake­sa­va Rathot­savam at Belur in Has­san district

 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.