എറണാകുളം, തൃശൂർ, ഇടുക്കി കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന മിൽമ എറണാകുളം മേഖലാ യൂണിയന്റെ ഹെൽപ്പ് ടു ഫാർമേഴ്സ് പദ്ധതിയുടെ ഭാഗമായി 1000ൽ പരം വരുന്ന ക്ഷീര സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാലിന് ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് ലിറ്ററിന് ഒരു രൂപ വീതം അധികം നൽകും. ഏപ്രിൽ 1 മുതൽ മെയ്യ് 15 വരെയാണ് ഈ പ്രോത്സാഹനവില നൽകുന്നതെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ അറിയിച്ചു.
ഡിസംബർ 1 മുതൽ പാൽവില 6 രൂപ വർധിപ്പിച്ചപ്പോൾ 5 രൂപ 37 പൈസ കർഷകന് അധികം നൽകണമെന്നാണ് നിർദ്ദേശിക്കപ്പെട്ടത്. എന്നാൽ ഗുണനില വാരത്തിനുസരിച്ച് ചാർട്ടിൽ വ്യത്യാസം വരുത്തി പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിൽ 5 രൂപ 37 പൈസക്ക് പുറമെ ശരാശരി 80 പൈസയോളം സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം അനുസരിച്ച് കർഷകർക്ക് നൽകുന്നുണ്ട്. ഈ ഇനത്തിൽ പാൽവില വർധനയ്ക്ക് ശേഷമുള്ള ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 3.5 കോടി രൂപയോളം വിതരണം ചെയ്തിട്ടുണ്ട്.
ഓണം മുതൽ പാൽവില വർധന നടപ്പാക്കിയ ഡിസംബർ വരെ കൂടുതൽ വില നൽകി പാൽ കൊണ്ട് വന്ന് വിതരണം ചെയ്ത ഇനത്തിൽ 7.5 കോടി രൂപയോളം ഈ സാമ്പത്തിക വർഷം ചെലവായിട്ടുണ്ട്. ഇതിനുപുറമെയാണ് ഇപ്പോൾ ഈ പ്രോത്സാഹന വില നൽകുന്നത് ഈ ഇനത്തിൽ പ്രതിദിനം 3.5 ലക്ഷം രൂപ പാൽ വിലയിൽ അധികമായി വിതരണം ചെയ്യുമെന്നും മേഖലാ യൂണിയന്റെ ഹെൽപ്പ് ടു ഫാർമേഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ഓളം കർഷക സഹായപദ്ധതികളും യൂണിയൻ സംഘങ്ങൾ വഴി നടപ്പിലാക്കുന്നുണ്ടെന്നും ചെയർമാൻ എം ടി ജയൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.