മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് സമീപം ജനവാസമേഖലയില്‍ ചീറ്റപ്പുലി. ഷിയോപൂർ ജില്ലയിലെ വിജയ്പൂർ തെഹ്‌സിലിലെ ഒരു ഗ്രാമത്തിലേക്കാണ് നമീബിയൻ ചീറ്റപ്പുലികളിൽ ഒന്ന് കടന്നത്. കുനോ നാഷണൽ പാർക്കിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ഒബാൻ എന്ന പേരുള്ള ചീറ്റയാണ് വഴിതെറ്റി ഗ്രാമത്തിൽ പ്രവേശിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ ഇരിക്കുന്ന ചീറ്റപ്പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽഫോണിൽ പകർത്തിയത് പുറത്തുവന്നു. ഗ്രാമത്തിലേക്ക് നിരീക്ഷണ സംഘത്തെ അയച്ചിട്ടുണ്ടെന്നും ചീറ്റയെ വനത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വനംവകുപ്പ് അറിയിച്ചു.
2022 സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് അഞ്ച് പെൺ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളും അടങ്ങുന്ന സംഘത്തെ ഇന്ത്യയിലെത്തിച്ചത്. ഒബാനെ കൂടാതെ ഫ്രെഡി, എൽട്ടൺ എന്നിങ്ങനെയാണ് ആണ്‍ ചീറ്റകളുടെ പേര്. കഴിഞ്ഞയാഴ്ച സാഷ എന്ന പെണ്‍ചീറ്റയ്ക്ക് വൃക്കരോഗം മൂലം ജീവന്‍ നഷ്ടമായിരുന്നു. സിയായ എന്ന പെണ്‍ചീറ്റ കഴിഞ്ഞദിവസം നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു. ആഷ, ടിബിലിസി, സവന്ന എന്നിങ്ങനെയാണ് ശേഷിക്കുന്ന പെണ്‍ചീറ്റകളുടെ പേര്. ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി ഈ വർഷം ഫെബ്രുവരിയില്‍ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചിരുന്നു.
English Summary: Namibian Cheetah Oban sneaks out of the Kuno National Park
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.