18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024

കെപിസിസി ഏക്സിക്യുട്ടീവ് യോഗത്തില്‍ വൈകാരികമായി സംസാരിച്ച് സുധാകരന്‍ ; തരൂരിനെതിരേ രൂക്ഷ വിമര്‍ശനവും

Janayugom Webdesk
തിരുവനന്തപുരം
April 4, 2023 5:43 pm

കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വികാരപരിധനായി കൈ കൂപ്പി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ടെന്ന്കൈകൂപ്പി കൊണ്ട് എക്‌സിക്യൂട്ടീവ് യോഗത്തിൽ കെ സുധാകരന്‍ പറഞ്ഞു.

യോഗത്തിൽശശിതരൂർഅടക്കമുള്ളനേതാക്കൾക്കെതിരെവിമർശനമുയര്‍ന്നു.നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്‌മണ രേഖ ലംഘിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു.

തരൂര്‍ പാര്‍ട്ടിയെ നിരന്തരം സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതായി ജോണ്‍സണ്‍ ഏബ്രഹാം പറഞ്ഞു. പാർട്ടിയിൽ എന്നും പ്രശ്‍നം ഉണ്ടാക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ച് കെട്ടണമെന്ന് യോഗത്തിൽ അൻവർ സാദത്ത് അഭിപ്രായപ്പെട്ടു.

മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടമാകുന്നുവെന്നായിരുന്നു അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ വിമർശനം. പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുന്നത് പിണറായിസർക്കാരിന് നേട്ടമാകുന്നുവെന്നും തിരുവഞ്ചൂർ വിമർശിച്ചു.

Eng­lish Summary:
Sud­hakaran speaks emo­tion­al­ly at KPCC exec­u­tive meet­ing and crit­i­cizes Tharoor

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.