22 January 2026, Thursday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

4 വയസുകാരിയെ കടിച്ചു കീറി പിറ്റ്ബുള്‍ , ഉടമയ്ക്കെതിരെ കേസെടുത്തു

Janayugom Webdesk
ചണ്ഡീഗഡ്
April 4, 2023 7:00 pm

ലോകത്തെ തന്നെ ഏറ്റവും അപകടകാരികളാണ് പിറ്റ്ബുൾ വിഭാഗത്തിൽപ്പെടുന്ന നായ്ക്കൾ. ലോകത്തിന്റെ നാനാഭാഗങ്ങളിലായി നിരവധിയാളുകൾ പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ 4 വയസുകാരിയെ പിറ്റ്ബുൾ നായ ആക്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഹരിയാനയിലെ അംബാല എന്ന സ്ഥലത്താണ് സംഭവം.

തിങ്കളാഴ്ച വൈകുന്നേരം റോഡിലൂടെ നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ഉടമയ്ക്കൊപ്പം എത്തിയ നായ ആക്രമിക്കുകയായിരുന്നു. ഉടമയുടെ കയ്യില്‍ നിന്ന് തൊടല്‍ പൊട്ടിച്ച് ഓടിയ പിറ്റ്ബുള്‍ കുട്ടിയുടെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. വഴിയാത്രക്കാര്‍ ഓടി എത്തിയാണ് നായയില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കുട്ടിയുടെ പിതാവിന്റെ പരാതിയില്‍  ഉടമ ആരതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Pit­bull bites 4‑year-old girl in Ambala Cantt, own­er booked
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.