
പശ്ചിമ ബംഗാളിലെ പനഗഢിൽ ബുധനാഴ്ച പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യൻ നാവികസേനയുടെ പ്രത്യേക സേനയിലെ മറൈൻ കമാൻഡോ മരിച്ചു. ചന്ദക ഗോവിന്ദ് എന്ന കമാന്‍ഡോയാണ് മരിച്ചത്. വിമാനത്തിൽ നിന്ന് പാരാ ഗ്ലൈഡ് ഉപയോഗിച്ച് ചാടുന്നതിനിടെയാണ് നടത്തുന്നതിനിടെയാണ് ഗോവിന്ദ് മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. പരിശീലനത്തിനിടെ ഗോവിന്ദിന് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ നാവികസേന ട്വീറ്റ് ചെയ്തു.
മറൈൻ കമാൻഡോ ഫോഴ്സ് (മാർക്കോസ്) എന്ന ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് സ്പെഷ്യൽ ഫോഴ്സിന്റെ ഭാഗമാണ് ഗോവിന്ദ്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറും നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥരും ഗോവിന്ദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കമാൻഡോയുടെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
English Summary: Indian Navy marine commando dies, probe ordered
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.