1 January 2026, Thursday

Related news

October 8, 2025
October 4, 2025
April 8, 2025
March 27, 2025
March 4, 2025
February 19, 2025
February 1, 2025
December 31, 2024
October 28, 2024
October 26, 2024

ഭാര്യയും ആൺമക്കളും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍

Janayugom Webdesk
റാഞ്ചി
April 6, 2023 3:19 pm

ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ വനത്തിൽ ഭാര്യയുടെയും രണ്ട് ആൺമക്കളുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. 

സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെ താക്കൂർഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ ബുധനാഴ്ചയാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഫോറൻസിക് വിദഗ്ധരുടെ സംഘം സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്,” ഖലാരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനിമേഷ് നൈതാനി പറഞ്ഞു.

ഏപ്രിൽ മൂന്നിന് ഭാര്യയും രണ്ട് ആൺമക്കളും കാണാതായെന്ന് കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കരിഞ്ഞനിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും കണ്ടെത്തിയിട്ടുണ്ട് സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Hus­band arrest­ed in case of death of wife and sons due to burns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.