29 September 2024, Sunday
KSFE Galaxy Chits Banner 2

സഹോദരനുമായി വഴക്കിട്ട് സഹോദരി മൊബൈല്‍ഫോണ്‍ വിഴുങ്ങി; രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2023 3:36 pm

ചൈനീസ് സെല്‍ മൊബൈല്‍ ഫോണിനെ ചൊല്ലി സഹോദരനും, സഹോദരിയും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന്സഹോദരി മൊബൈല്‍ വിഴുങ്ങി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ഒടുവില്‍ 18കാരിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും എടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതിനെതുടര്‍ന്ന് കഠിനമായ വയറുവേദനും,ശര്‍ദ്ദിയും അനുഭവപ്പെട്ടു.

വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് ഗ്വാളിയോര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഓപ്പറേഷനിലൂടെയാണ് പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ പുറത്തെടുത്തത്. അള്‍ട്രാ സൗണ്ട്, എക്സ്റേ,സിടി സ്കാന്‍ എന്നിവയുള്‍പ്പെടെ പരിശോധന നടത്തി. ലാപ്രോസ്കോപ്പി നടത്തി ഫോണ്‍ സുരക്ഷിതമായി എടുക്കുവാന്‍ കഴിയില്ലെന്നു മെഡിക്കല്‍ സംഘത്തിന് ബോധ്യമായതിനെ തുടര്‍ന്നാണ് രണ്ടുമണിക്കൂറോളം അശ്രാന്ത പരിശ്രമം നടത്തി മൊബൈല്‍ഫോണ്‍ വീണ്ടെടുത്തത്.

സാഹചര്യം ഉയർത്തിയ വെല്ലുവിളികൾക്കിടയിലും, ഓപ്പറേഷൻ വിജയകരമായിരുന്നു,അതിനാല്‍ ഫോൺ വീണ്ടെടുക്കാൻ കഴിഞ്ഞു, ഡോ കുശ്വാഹ പറയുന്നു. തന്‍റെ കരിയറില്‍ ഇത്തരമൊരു സംഭവം താന്‍ നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റസിഡന്‍റ് സര്‍ജന്‍മാരായ ഡോ,അശ്വിനി പാണ്ഡെ,ഡോ.സുരേന്ദ്ര ചൗഹാന്‍ എന്നിവരും ശസ്ത്രക്രിയാ സംഘത്തെ സഹായിച്ചു.

Eng­lish Summary:
Sis­ter swal­lows mobile phone after fight­ing with broth­er; He was tak­en out after a two-hour long surgery

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.