29 September 2024, Sunday
KSFE Galaxy Chits Banner 2

ദേശീയ പഞ്ചായത്ത് അവാര്‍ഡ്: നേട്ടവുമായി കേരളം

Janayugom Webdesk
തിരുവനന്തപുരം
April 7, 2023 10:30 pm

ദേശീയ പഞ്ചായത്ത് അവാര്‍ഡിൽ തിളക്കമാര്‍ന്ന നേട്ടവുമായി കേരളം. ഈ വര്‍ഷത്തെ നാല് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്. കേന്ദ്രസർക്കാർ സു­സ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) പ്രകാരം ഒമ്പത്‌ സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ പുരസ്കാരത്തിനായി വിലയിരുത്തൽ നടത്തിയത്‌. രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത്‌ ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്‌.

സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത്‌ രാജ്യത്ത്‌ ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക്‌ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക്‌ മലപ്പുറം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ രണ്ടാം സ്ഥാനം നേടി. സദ്ഭരണ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത്‌ മൂന്നാം സ്ഥാനം സ്വന്തമാക്കി. പുരസ്കാരങ്ങൾ 17ന്‌ ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

പുരസ്കാരം നേടിയ എല്ലാ ഗ്രാമപഞ്ചായത്തുകളെയും തദ്ദേശ മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. രാജ്യത്തെ പതിനായിരക്കണക്കിന്‌ പഞ്ചായത്തുകളോട്‌ മത്സരിച്ച്‌ അഭിമാനകരമായ നേട്ടമാണ് നാല്‌ പഞ്ചായത്തുകളും സ്വന്തമാക്കിയത്. കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ നേട്ടം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: nation­al pan­chay­at award four awards for kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.