28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024

ക്രൈസ്തവര്‍ക്ക് നേരേയുള്ള അക്രമങ്ങള്‍; സഭകള്‍ സംശയിക്കുന്നതില്‍ കുറ്റം പറയാനാകില്ലെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2023 11:03 am

രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ആവശ്യപ്പെട്ടു,രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ക്ക് ബിജെപിയുടെ നിശ്ബദ പിന്തുണയുണ്ടെന്ന് സഭകള്‍ സംശയിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനക്ക് വിരുദ്ധമായതും, നിയമാനുസൃതമല്ലാത്ത നിയമനിര്‍മ്മാണം നടത്തുന്നതിലും സഭയ്ക്ക ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവസഭയുടെ രാഷ്ട്ര നിര്‍മ്മാണത്തിലുള്ള പങ്കിനെ മനസിലാക്കെതെയുള്ള വിപരീതസമീപനം സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും ശരിക്കും ക്രിസ്ത്യാനികളോടുള്ള ബിജെപി നയമെന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞു.

ബിജെപിയുടെ നയങ്ങളും സമീപനങ്ങളും എന്താണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു ഭാഗത്ത് പള്ളികള്‍ അക്രമിക്കുകയും, നശിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.അതു തീവ്രവാദ സംഘടനകളാണ് നടത്തുന്നത്.എന്നാല്‍ ഇതൊന്നും ബിജെപി സര്‍ക്കാര്‍ അപലപിച്ചതായി കാണുന്നില്ല.ഇതിനൊക്കെ ബി.ജെ.പിയുടെ നിശ്ബ്ദ പിന്തുണയുണ്ടോ എന്ന് ക്രിസ്തീയ സഭകള്‍ സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു

Eng­lish Summary:Violence against Chris­tians; Baselius Marthom­ma Math­ews III said that the church­es were not to be blamed for doubting

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.