6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2023
September 10, 2023
September 10, 2023
September 9, 2023
September 8, 2023
September 7, 2023
September 7, 2023
September 6, 2023
September 4, 2023
September 4, 2023

ജി20 സംഗമം: കാലാവസ്ഥ, പരിസ്ഥിതി വിഷയങ്ങളില്‍ സമവായം

Janayugom Webdesk
കോട്ടയം
April 9, 2023 11:23 pm

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സന്തുലനം എന്നീ വിഷയങ്ങളില്‍ യോജിപ്പ് നിലനിര്‍ത്താനും പ്രകൃതി സൗഹൃദ സമീപനം സ്വീകരിക്കാനും ജി20 വികസന പ്രവര്‍ത്തക ഗ്രൂപ്പ് യോഗം സമവായത്തിലെത്തി. ഇതടക്കം നിര്‍ണായക തീരുമാനങ്ങളോടെ ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ജി20 വികസന പ്രവര്‍ത്തക ഗ്രൂപ്പിന്റെ രണ്ടാമത് സംഗമം കുമരകത്ത് സമാപിച്ചു.

സമകാലിക വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ബഹുമുഖ ശ്രമങ്ങളുടെ അടിയന്തര പ്രസക്തിയെക്കുറിച്ചും അതിലുള്ള ജി20യുടെ പങ്കിനെക്കുറിച്ചും സമവായമുണ്ടായി. 2030 അജണ്ട നടപ്പിലാക്കുന്നതിനും ധാരണയുണ്ടായി. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, സമഗ്ര വികസനം കൈവരിക്കുന്നതിൽ അവരുടെ പങ്ക്, ആഗോളതലത്തിൽ നീതിയുക്തമായ ഹരിത പരിവർത്തനങ്ങളിൽ നിന്നുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ജി 20യുടെ പങ്ക് എന്നിവയ്ക്ക് സഹായകമായ ഡാറ്റ എന്നിവ സംബന്ധിച്ച് ചർച്ച നടന്നു. ഈ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് സമവായം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ഊന്നിപ്പറഞ്ഞു. 

ദേശീയ‑അന്തർദേശീയ സംഘടനകളിൽ നിന്നുള്ള വിദഗ്ധർ, ബുദ്ധിജീവികൾ, പൊതുസമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരും പ്രത്യേക പരിപാടിയിൽ പങ്കെടുത്തു, വികസനത്തിനായുള്ള ഡാറ്റ, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, ഹരിത പരിവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള പാനൽ ചർച്ചകളും നടന്നു. ജി20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 80ലധികം പ്രതിനിധികൾ എന്നിവരാണ് പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിമാരായ നാഗരാജ് കെ നായിഡുവും ഈനം ഗംഭീറും നേതൃത്വം നൽകി.
ഡിഡബ്ല്യുജി സംഗമത്തിന്റെ അജണ്ടയിൽ എസ് ഡി ജികളിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിൽ ജി 20യുടെ പങ്ക്, പരിസ്ഥിതിക്കായുള്ള ജീവിതശൈലി, ഡിജിറ്റൽ ആശയങ്ങൾ, ആഗോളതലത്തിൽ നീതിപൂർവകമായ ഹരിത പരിവർത്തനങ്ങൾ, സ്ത്രീകൾ നയിക്കുന്ന വികസനം, അന്താരാഷ്ട്ര ഏകോപനം മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടുന്നു. ജൂണിൽ നടക്കുന്ന ജി 20 വികസന മന്ത്രിതല യോഗത്തിന്റെ ചർച്ചകൾക്കു ഡിഡബ്ല്യുജി യോഗങ്ങളിലെ ആശയങ്ങൾ ഊർജം പകരും.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങൾ) ദമ്മു രവിയാണ് ഉദ്ഘാടനം ചെയ്തത്. ഡിഡബ്ല്യുജിയെ സംബന്ധിച്ച് ഇന്ത്യക്കുള്ള താല്പര്യത്തിനും മുൻഗണനകൾക്കും രാജ്യങ്ങൾ പിന്തുണ നൽകി.

Eng­lish Sum­ma­ry: G20 sum­mit: con­sen­sus on cli­mate and environment

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.