23 January 2026, Friday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

സ്വവർഗ വിവാഹം: പിന്തുണച്ച് ബാലാവകാശ കമ്മിഷൻ

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2023 9:29 am

സ്വവർഗ വിവാഹത്തെ പിന്തുണച്ച് ഡൽഹി ബാലാവകാശ കമ്മിഷൻ. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും പിന്തുടർച്ചാവകാശത്തിനും നിയമപരമായ പിന്തുണ നൽകണമെന്ന് ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ സുപ്രീം കോടതിയിൽ ഹർജി നൽകി.
സ്വവർഗ വിവാഹം കുട്ടികളിലുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കമ്മിഷൻ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. നിരവധി രാജ്യങ്ങളിൽ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അവകാശമുണ്ട്. ഇത്തരം കുടുംബങ്ങളിൽ വളരുന്ന കുട്ടികളുടെ മാനസിക ആഘാതത്തെ കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. സ്വവർഗ വിവാഹം നിയമപരമാക്കിയ രാജ്യങ്ങളിൽ ഇത്തരം പ്രശ്നങ്ങളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ഈ മാസം 18ന് പരിഗണിക്കും. 

Eng­lish Sum­ma­ry: Same-sex mar­riage: Com­mis­sion on the Rights of the Child in support

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.