30 September 2024, Monday
KSFE Galaxy Chits Banner 2

വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സുഗതകുമാരിയുടെ മകള്‍

Janayugom Webdesk
തിരുവനന്തപുരം
April 10, 2023 8:19 pm

സുഗതകുമാരിയുടെ വീടായിരുന്ന ‘വരദ’യുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മകള്‍ ലക്ഷ്മി ദേവി. വീട് സ്മാരകമാക്കാൻ താല്പര്യമുണ്ടെങ്കിൽ തൊട്ടടുത്ത് തന്നെയുള്ള ‘അഭയ’ എന്ന തറവാട് വീടാണ് അതിന് അനുയോജ്യം. വരദ സ്മാരകമാക്കാം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയും നാള്‍ തന്നെ സമീപിച്ചിട്ടില്ല. സുഗതകുമാരിയുടെ മരണശേഷം തിരുവനന്തപുരത്ത് ഒരു സ്മാരകം പണിയണമെന്ന നിവേദനം പ്രമുഖ സാഹിത്യകാരന്‍മാര്‍ ഒപ്പിട്ട് മുഖ്യമന്ത്രിയ്ക്കും സാംസ്കാരിക മന്ത്രിയ്ക്കും നല്‍കിയിരുന്നു.

അതിന്മേലുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് അറിയുന്നതായും വരദ സ്മാരകമാക്കാന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. അച്ഛന്‍ പണിത വീട് ഒരാവശ്യം വന്നാല്‍ വില്ക്കാന്‍ രേഖാമൂലം തന്റെ പേരിലാക്കി തന്നതാണെന്നും നിയമപരമായി ഏക അവകാശിയ്ക്ക് അത് വില്ക്കാന്‍ അവകാശം ഉണ്ടെന്നും ലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.

വരദയില്‍ കാറ് പോലും പ്രവേശിക്കുവാനുള്ള വഴിയില്ല. അങ്ങനെയൊരിടം സ്മാരകമാക്കുന്നത് ഉചിതമല്ലാത്തത് കൊണ്ടാണ് സര്‍ക്കാരിനോട് അതിന് ആവശ്യപ്പെടാത്തത്. വരദ വിറ്റുപോയതോടെ തനിക്കെതിരെയും വീട് വാങ്ങിയവര്‍ക്കെതിരെയും ഭീഷണികളുണ്ടാകുന്നുണ്ടെന്നും ലക്ഷ്മി ദേവി പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: sugath­aku­maris daugh­ter lak­sh­mi devi explains vara­da sales
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.