23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

സംസ്ഥാനത്ത് വേനല്‍മഴ കുറയുന്നു; ഈ വർഷം മൺസൂൺ മഴ കുറയും

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2023 9:07 am

രാജ്യത്ത് ഈ വർഷം മൺസൂൺ മഴ സാധാരണയിലും കുറവായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന കമ്പനിയായ സ്കൈമെറ്റ് റിപ്പോർട്ട്. രാജ്യത്തെ വാർഷിക മഴയുടെ 70 ശതമാനത്തിലധികം പ്രദാനം ചെയ്യുന്ന ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ മഴ സാധാരണ 868.8 മില്ലിമീറ്ററിൽ നിന്ന് 816.5 മില്ലിമീറ്ററായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ നാല് സീസണുകളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയ്ക്ക് മുകളിലായിരുന്നു. അതിന് കാരണമായ ലാ നിന അവസാനിച്ചു. ഇപ്പോൾ എൽ നിനോയുടെ സാന്നിധ്യമാണുള്ളത്. എൽ നിനോ തിരിച്ചുവരവ് ദുർബലമായ മൺസൂണിന് കാരണമാകാമെന്ന് സ്കൈമെറ്റ് മാനേജിങ് ഡയറക്ടർ ജതിൻ സിങ് പറഞ്ഞു.
കടൽപ്പരപ്പിലെ ചൂട് കൂടുന്ന പ്രതിഭാസമാണ് എൽ നിനോ. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സീസണിന്റെ രണ്ടാം പകുതിയിൽ സാധാരണയിലും കുറവ് മഴ ലഭിക്കാനാണ് സാധ്യത. നെല്ല്, ചോളം, ചൂരൽ, പരുത്തി, സോയാബീൻ തുടങ്ങിയ ഇന്ത്യയിലെ കൃഷിഭൂമിയുടെ പകുതിയോളം വരുന്ന വിളകൾ ജൂൺ‑സെപ്റ്റംബർ മഴയെ ആശ്രയിച്ചാണിരിക്കുന്നത്. 

കേരളത്തില്‍ വരും ദിവസങ്ങളിൽ വേനൽമഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയോടെ സംസ്ഥാനത്ത് പകൽ സമയങ്ങളിൽ ചൂട് കൂടാനാണ് സാധ്യത. വെള്ളിയാഴ്ച തെക്കൻ കേരളത്തിൽ നേരിയ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്.

Eng­lish Sum­ma­ry: Sum­mer rain­fall in the state is decreas­ing; Mon­soon rains will decrease this year

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.