14 January 2026, Wednesday

സ്കൂളിലെ പമ്പില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ഏഴ് വയസുകാരൻ മരിച്ചു

Janayugom Webdesk
മെയിൻപുരി
April 11, 2023 2:27 pm

സ്കൂള്‍ പരിസരത്തുവച്ച് വൈദ്യുതാഘാതമേറ്റ ഏഴ് വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലുള്ള പ്രൈമറി സ്‌കൂളിന്റെ പരിസരത്താണ് സംഭവം. അന്‍ഷു ദിവാകര്‍ എന്ന കുട്ടിയാണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ സ്കൂളിലെ പമ്പില്‍നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികളും മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളും സ്കൂൾ പ്രിൻസിപ്പലിന്റെ കാർ നശിപ്പിക്കുകയും ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. 

ഇരയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി കളക്ടർ ഗോപാൽ ശർമ്മ ഉത്തരവിട്ടു. അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ ദീപിക ഗുപ്തയും സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി.

കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് സമാജ്‌വാദി പാർട്ടി നേതാവും കർഹാലിൽ നിന്നുള്ള മുൻ എം‌എൽ‌സിയുമായ അരവിന്ദ് പ്രതാപ് സിങ് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

Eng­lish Sum­ma­ry: A sev­en-year-old boy died after being elec­tro­cut­ed by a school pump

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.