മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായ നാരായണൻ മാസ്റ്ററുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രാഷ്ട്രീയ നൈതികതാ പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. നൈതികതയും മൂല്യബോധവും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിസ്വാർത്ഥവും സമർപ്പിതവുമായ പ്രവർത്തനം നടത്തി മാതൃകകളാകുന്നവരെയാണ് എല്ലാ വർഷവും കെ നാരായണൻ മാസ്റ്റർ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്കാരം നൽകി ആദരിക്കുകയെന്ന് സംഘാടകർ പറഞ്ഞു.
ഈ വർഷത്തെ അവാർഡ് 17ന് കുറ്റിപ്പുറം ഫുജൈറ പാലസിൽ നടക്കുന്ന ചടങ്ങിൽ കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കാനം രാജേന്ദ്രന് സമ്മാനിക്കും. ബിനോയ് വിശ്വം എംപി, കെ ടി ജലീൽ എംഎൽഎ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ തുടങ്ങി രാഷ്ട്രീയസാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
English Summary: K Narayanan Master Memorial Award to Kanam Rajendran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.