23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 17, 2024
February 22, 2024
February 22, 2024
June 12, 2023
April 12, 2023
March 13, 2023
January 9, 2023
November 27, 2022
October 10, 2022
September 2, 2022

യുഎന്‍ മിഷനിലും ജോലിക്ക് പേകേണ്ടന്ന് സത്രീകള്‍ക്ക് താലിബാന്റെ അന്ത്യശാസനം; അപലപിച്ച് ഐക്യരാഷ്ട്രസഭ

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2023 11:32 am

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം അധികാരത്തില്‍ എത്തിയ 2021 മുതല്‍ മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ സ്ക്കൂള്‍ വിദ്യാഭ്യാസം തടയുകയും ‚സത്രീകളെ ജോലികളില്‍നിന്ന് പുറത്താക്കുന്നതായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. താലീബാന്റെ സത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പുതിയ സംഭവമാണ് ഐക്യരാഷട്രസഭയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിരിക്കുന്നു.

യുഎന്‍ മിഷനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനിമുതല്‍ ജോലിക്ക് പോകേണ്ടതില്ലെന്ന് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിലവില്‍ 400 അഫ്ഗാന്‍ സ്ത്രീകള്‍ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തകരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ സാന്നിധ്യം തുടരണോയെന്ന് അവലോകനംചെയ്യേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയും അറിയിച്ചു. താലിബാന്‍റെ വിലക്ക് വന്നതോടു കൂടി യുഎന്‍ അഫ്ഗാന്‍ ജീവനക്കാരായ സ്ത്രീകളോടും, പുരഷന്മാരോടും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും അറിയിച്ചു കഴിഞ്ഞു.

സമാനതകളില്ലാത്ത സ്ത്രീകളുടെ അവകാശ ലംഘനമാണിതെന്നും, അന്താരാഷട്ര നിയമങ്ങള്‍ക്കും, യുഎന്‍ നിയമങ്ങള്‍ക്കും കീഴിലുള്ള നിയമലംഘനമാണെന്നും യുഎന്‍ പത്രക്കുറിപ്പില്‍ പറയുന്നു,ഈ നിരോധനത്തിലൂടെ അഫ്ഗാന്‍ ജനങ്ങള്‍ക്ക് സഹായം ചെയ്തു നല്‍കുന്നതില്‍ നിന്ന് മാറേണ്ട തീരുമാനമെടുക്കാന്‍ ഐക്യരാഷട്രസഭയെ പ്രേരിപ്പിച്ചിരിക്കുകയാണ്. നേരത്തെഅഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയില്‍ റെസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം.

മത പുരോഹിതന്‍മാരുടെ പരാതിയെത്തുടര്‍ന്ന് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നാണ് താലിബാന്റെ വിശദീകരണം. ഉദ്യാനങ്ങൾ ഉൾപ്പെടുന്ന ഔട്ട്‌ഡോര്‍ റസ്റ്റോറന്റുകളിലെത്തുന്ന സ്ത്രീകൾ ഹിജാബ് ധരിക്കുന്നില്ലെന്നാണ് കാരണമായി പറയുന്നത്. റസ്റ്റോറന്റുകളില്‍ ഒരുമിച്ചെത്തുന്ന പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷിക്കാന്‍ ഓഡിറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഹൊറാത്ത് പ്രവശ്യയിലെ റെസ്റ്റോറന്റുകളിൽ മാത്രമാണ് നിയന്ത്രണമെന്നും ലിംഗഭേദത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് പുതിയ നിയന്ത്രണമെന്നുമാണ് താലിബാന്റെ വാദം.

എല്ലാ റെസ്‌റ്റോറന്റുകളിലും നിയന്ത്രണമില്ലെന്നും ഹെറാത്ത് വെെസ് ആന്റ് വെര്‍ച്യു ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഉദ്യോഗസ്ഥനായി ബാസ് മുഹമ്മദ് നസീര്‍ പറഞ്ഞു. ഔട്ട് ഡോര്‍ ഡെെനിങ്ങുകളുള്ള റെസ്റ്റോറന്റുകളിലാണ് നിയന്ത്രണം. ആദ്യം ഇവിടെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചായിരുന്നു. ഇപ്പോഴത് മാറി, ദൈവത്തിന് നന്ദിയെന്നാണ് ഉത്തരവിന് പിന്നാലെ വെെസ് ആന്റ് വെര്‍ച്യു ഡയറക്ടറേറ്റ് മേധാവി അസിസുറഹ്‌മാന്‍ അല്‍ മുഹാജിറിന്റെ പ്രതികരണം.

ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകളെ ജോലിയില്‍നിന്ന് വിലക്കണമെന്ന് രാജ്യത്തെ എല്ലാ എന്‍ജിഒകളോടും താലിബാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇരുപതു വര്‍ഷത്തെ യുദ്ധത്തിനുശേഷം യുഎസും,നാറ്റോ സൈനികരും രാജ്യത്ത് നിന്ന് പിന്‍വാങ്ങിയപ്പോള്‍ 2021 ഓഗസ്റ്റിലാണ് താലിബാന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ എത്തുന്നത്. 

Eng­lish Summary:Taliban ulti­ma­tum to women not to work in UN mission

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.