7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 17, 2024
February 22, 2024
February 22, 2024
December 20, 2023
December 15, 2023
December 11, 2023
December 4, 2023
December 2, 2023
November 29, 2023
November 21, 2023

നവകേരള സ്ത്രീ സദസ്: മുഖ്യമന്ത്രിയുമായി മുഖാമുഖം ഇന്ന്

Janayugom Webdesk
കൊച്ചി 
February 22, 2024 8:00 am

സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന് രാവിലെ 9.30 മുതൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. സമൂഹത്തിലെ വിവിധ മേഖലകളിലെ 3000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീ സദസ് സംഘടിപ്പിക്കുന്നത്. രാവിലെ 8.30 മുതൽ പരിപാടിയുടെ ഭാഗമായി രജിസ്‌ട്രേഷൻ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും എത്തുന്ന വനിതകൾക്കായി ജില്ലാ അടിസ്ഥാനത്തിൽ 14 രജിസ്‌ട്രേഷൻ കൗണ്ടറുകൾ വേദിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കാൻ എത്തുന്നവർക്ക് ലഘു ഭക്ഷണം ഉച്ചഭക്ഷണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമുള്ള കുടിവെള്ളവും വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മുഴുവൻ സമയവും മെഡിക്കൽ ടീമിന്റെ പ്രവർത്തനവും ഉണ്ടാവും. ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ചർച്ചകൾക്കും നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. അഭിപ്രായങ്ങൾ എഴുതി നൽകാനും അവസരം ഉണ്ടാകും. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകൾ, നിർദേശങ്ങൾ, നൂതന ആശയങ്ങൾ എല്ലാം സദസിൽ പങ്കുവയ്ക്കപ്പെടും. ജനപ്രതിനിധികൾ, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവർ, വകുപ്പ് മേധാവികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ‑വിദ്യാഭ്യാസ- വ്യവസായ‑കാർഷിക മേഖലകളിലെ പ്രതിനിധികൾ, പരമ്പരാഗത വ്യവസായ മേഖല, ഐ.ടി, കലാ- സാഹിത്യ- കായിക മേഖലകൾ, ആദിവാസി, ട്രാൻസ് വനിതകൾ, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ സദസ്സിൽ പങ്കാളികളാകും

Eng­lish Summary:navakerala stree sadas: Face to face with the Chief Min­is­ter today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.