ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതാണ് ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ചന്ദ്ര ശര്‍മ. സംഭവത്തിന്റെ ഗൂഢാലോചനയില്‍ സംഘ്പരിവാറിന് പങ്കുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന പരിപാലനവും നിയമ വ്യവസ്ഥയും ആദിത്യനാഥ് സര്‍ക്കാര്‍ വേര്‍പെടുത്തിയിരിക്കുകയാണ്.
പുല്‍വാമ കേസില്‍ പ്രധാനമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ പുറത്തുവന്ന ദിവസമാണ് ഈ അരുംകൊല ഉണ്ടായതെന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഗുരുതരമായ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഡിജിപിയെ സ്ഥാനത്തു നിന്ന് നീക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
English Summary:Atiq Ahmed and his brother’s murder; Government sponsored murder: CPI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.