സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാനുമായ റാന്നി ഇടമൺ അരീകുഴി തടത്തിൽ എം വി വിദ്യാധരൻ (62) അന്തരിച്ചു. ഇന്ന് രാവിലെ 8.45ന് ചെങ്ങന്നൂർ — കല്ലിശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിലവിൽ എഐടിയുസി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡൻ്റുമാണ്.
എഐവൈഎഫിലൂടെ പൊതു രംഗത്ത് എത്തിയ വിദ്യാധരൻ 1978 ൽ സിപിഐയിൽ ചേർന്നു. സിപിഐ വെച്ചൂച്ചിറ, നാറാണംമൂഴി ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു. സിപിഐ റാന്നി മണ്ഡലം സെക്രട്ടറി, ജില്ലാ അസി: സെക്രട്ടറി, സംസ്ഥാന കൗൺസിലംഗം, എഐടിയുസി ജില്ലാ സെക്രട്ടറി, റാന്നി താലൂക്ക് വികസന സമിതി അംഗം, ഹോസ്പിറ്റൽ വികസന സമിതി അംഗം, റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിരവധി ബഹുജന സംഘടന ഭാരവാഹിയാണ്. പി എൻ സുശീലയാണ് ഭാര്യ. മക്കൾ: അഭിലാഷ് കുമാർ എ വി, അജേഷ് കുമാർ എ വി. മരുമക്കൾ: അഞ്ചു അഭിലാഷ്, അർച്ചന അജേഷ് കുമാർ. സംസ്കാരം പിന്നീട്.
English Summary:CPI State Control Commission Member and Oil Palm India Limited Chairman MV Vidyadharan passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.