22 January 2026, Thursday

Related news

August 31, 2025
August 25, 2025
August 22, 2025
August 21, 2025
August 20, 2025
August 20, 2025
August 1, 2025
June 19, 2025
May 18, 2025
May 7, 2025

അമിത്ഷാ പങ്കെടുത്ത ചടങ്ങിനെത്തിയ 11പേര്‍ സൂര്യാഘാതത്താല്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2023 10:51 am

കേന്ദ്ര ആഭ്യന്തരമന്ത്രിയും, ബിജെപി നേതാവുമായ അമിത്ഷാ പങ്കെടുത്ത ചടങ്ങിനെത്തിയ പതിനൊന്നു പേര്‍ മരിച്ചു. നവി മൂംബൈയിലെ ഖാര്‍ഗറിലെ മൈതാനത്തു നടന്ന മഹാരാഷട്ര ഭൂഷണ്‍ അവാര്‍ഡ് ദാനച്ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയവരാണ് മരിച്ചത്.

കടുത്ത വെയിലില്‍ മണിക്കുറുകള്‍ ഇരുത്തിയതാണ് ഗുരുതര പ്രത്യാഘാതമുണ്ടാക്കിയതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.38 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഞായറാഴ്ച മുംബൈയിലെ ചൂട്. ഇതുവരെയുള്ള കൂടിയ ചൂടാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്‌ട്രയ്ക്ക്‌ പുറമേ മധ്യപ്രദേശ്‌, കർണാടക, ഗുജറാത്ത്‌ എന്നിവിടങ്ങളിൽനിന്നും ലക്ഷക്കണക്കിന്‌ ആളുകളാണ്‌ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്‌. അറുന്നൂറിലധികം പേർക്ക്‌ ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. 50 പേർ ഗുരുതര പ്രശ്‌നങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്‌. മരണസംഖ്യ ഉയരാനിടയുണ്ടെന്ന്‌ റായ്‌ഗഢ്‌ കലക്ടർ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക്‌ അഞ്ചുലക്ഷം രൂപ വീതം നൽകുമെന്ന്‌ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു.

Eng­lish Summary:
11 peo­ple who came to the func­tion attend­ed by Ami­ta Shah died due to sunstroke

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.