22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

യുപിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെടിവെച്ച്‌ കൊന്നു

Janayugom Webdesk
ലഖ്‌നൗ
April 17, 2023 11:25 pm

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വഴിയില്‍ അക്രമികള്‍ വെടിവെച്ച്‌ കൊന്നു. ജലാവുനില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് വെടിവച്ചു കൊല്ലപ്പെടുത്തിയത്. 

22 വയസുള്ള രോഷ്‌നി അഹിര്‍വര്‍ എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ റോഷ്നി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവം കണ്ട നാട്ടുകാര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ തോക്ക് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഭരണത്തില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു എന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. കഴിഞ്ഞദിവസം പൊലീസ് സാന്നിധ്യത്തില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയെ ഒരു സംഘം അക്രമികള്‍ വെടിവച്ചുകൊന്നിരുന്നു.

Eng­lish Sum­ma­ry: A girl was shot dead in broad day­light in UP

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.