സമൂഹമാധ്യമങ്ങളിലൂടെ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ യുവതിയും സുഹൃത്തും പിടിയില്‍. കൊല്ലം ചടയമംഗലം മണലയം ബന്ദു വിലാസത്തില്‍ ബിന്ദു(41), സുഹൃത്ത് കേസിലെ മൂന്നാം പ്രതിയുമായ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതി ബിന്ദുവിന്റെ മകന്‍ മിഥുന്‍ ഒളിവിലാണ്. തെക്കേക്കര വാത്തിക്കുളം സ്വദേശിയുടെ പരാതിയിലാണ് ബിന്ദുവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.
കരുനാഗപ്പള്ളി സ്വദേശിയും സമാന പരാതി നല്‍കിയിരുന്നു. ഇന്നലെ കൊല്ലം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രതിയെ കുറത്തിക്കാട് എസ്.ഐ ബി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ വിവാഹ പരസ്യം നല്‍കി പരിചയപ്പെട്ടാണ് ബിന്ദു തട്ടിപ്പിന് ഇരയാക്കുന്നത്. എം.ഡി കാര്‍ഡിയോളജി വിദ്യാര്‍ത്ഥിനിയാണെന്നും കോഴ്‌സ് കഴിഞ്ഞ ശേഷം വിവാഹം കഴിക്കാമെന്നും പറയും. പഠനം പൂര്‍ത്തിയാക്കാന്‍ പണം ആവശ്യപ്പെടുകയും അഞ്ച് ലക്ഷം രൂപ വരെ തട്ടിയെടുക്കുകയും ചെയ്യും. ഫോണ്‍വിളിച്ചാല്‍ എടുക്കാതായതോടെയാണ് വാത്തിക്കുളം സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്.
English Summary:MD student; A gang of extortionists arrested after promising marriage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.