25 January 2026, Sunday

ഗായിക അമൃത സുരേഷിന്റെ പിതാവ് അന്തരിച്ചു

Janayugom Webdesk
കൊച്ചി
April 18, 2023 10:28 pm

ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പിആര്‍ സുരേഷ് (60) അന്തരിച്ചു. സ്‌ട്രോക്കിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പിതാവിന്റെ മരണ വിവരം അമൃത തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.

ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ ബുധനാഴ്ച പതിനൊന്നു മണിവരെ പൊതുദർശനം ഉണ്ടായിരിക്കും. പിന്നീട് സംസ്ക്കാരം പച്ചാളം ശ്മശാനത്തിൽ വച്ച് നടക്കും.

Eng­lish Sum­ma­ry: amritha suresh s father suresh passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.