23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
September 9, 2024
August 10, 2024
July 24, 2024
July 23, 2024
July 17, 2024
July 6, 2024
July 6, 2024
May 26, 2024

ഗുജറാത്ത് നരോദ ഗാം കൂട്ടക്കൊല; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Janayugom Webdesk
അഹമ്മദാബാദ്
April 20, 2023 7:10 pm

2002ലെ ഗുജറാത്ത് കലാപത്തിനിടെ നരോദഗാമില്‍ 11 പേരുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കലാപത്തിനിടെ 11 മുസ്ലിങ്ങളെ നിഷ്ടുരമായി കൊലപ്പെടുത്തുകയും കൊല്ലപ്പട്ടവരുടെ വീടും വസ്തുവകകളും നശിപ്പിക്കുകയും ചെയ്ത പ്രതികളെയാണ് അഹമ്മാബാദിലെ പ്രത്യേക കോടതി വെറുതെ വിട്ടത്. നരേന്ദ്ര മേഡി മന്ത്രിസഭയില്‍ അംഗമായിരുന്ന മായ കോഡ്നാനി, ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗി എന്നിവര്‍ അടക്കമുള്ള പ്രതികളെയാണ് വിട്ടയച്ചത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് 68 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.

13 വർഷം നീണ്ട വിചാരണക്കൊടുവിലാണ് പ്രതികളെ ഇന്ന് വെറുതെ വിട്ടതായി കോടതി പ്രഖ്യാപിച്ചത്. ആകെ 86 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 16 പേർ വിചാരണ കാലത്ത് മരിച്ചു. ആറ് ജഡ്ജിമാരാണ് ഇക്കാലയളവിൽ വാദം കേട്ടത്. 2002 ഫെ​ബ്രു​വ​രി 28നാ​ണ് ഗോ​ധ്ര ട്രെയിനിന്
അ​ഞ്ജാ​തർ തീ​വെ​ച്ച സം​ഭ​വ​ത്തി​ൽ 58 ക​ർ​സേ​വ​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​റ​കെ ബ​ജ്റം​ഗ്‌ദ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര ഹി​ന്ദു സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച ബ​ന്ദി​നി​ടെ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രോ​ദ ഗാം ​ന​ഗ​ര​ത്തി​ൽ മുസ്ലിം കൂ​ട്ട​ക്കൊ​ല അരങ്ങേറിയത്. 

2002ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​ട്ട് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. 13 വ​ർ​ഷ​ത്തി​നി​ടെ ആ​റ് ജ​ഡ്ജി​മാ​ർ വാ​ദം കേ​ട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി 2017 ല്‍ കേസിലെ പ്രതികള്‍ക്ക് സാക്ഷി പറയാന്‍ എത്തിയ കേസാണിത്. 187 സാ​ക്ഷി​ക​ളെ​യും 57 ദൃ​ക്സാ​ക്ഷി​ക​ളെ​യും വി​സ്ത​രി​ച്ച കേ​സി​ൽ സു​രേ​ഷ് ഷാ ​ആ​യി​രു​ന്നു സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ.കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ചതായും വിധിന്യായം ഉടനടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഷ പറഞ്ഞു. മായ കോഡ്നാനി പ്രതിയായ 97 പേരുടെ മരണത്തിനു കാരണമായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ കോഡ്നാനിക്ക് 28 വര്‍ഷം തടവ് ശിക്ഷ വിചാരണ കോടതി വിധിച്ചുവെങ്കിലും ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിടുകയാണ് ഉണ്ടായത്. 

Eng­lish Summary;Gujarat Nar­o­da Gam Mas­sacre; All the accused were acquitted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.