24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
September 12, 2024
June 2, 2024
May 30, 2024
February 2, 2024
December 25, 2023
December 24, 2023
October 5, 2023
October 5, 2023
September 18, 2023

അയല്‍വാസിയുടെ വളര്‍ത്തുനായ ഭാര്യയെ കടിച്ചു; വീടുകയറി നായയെ അടിച്ചു കൊന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍

Janayugom Webdesk
കൊല്ലം
April 23, 2023 10:45 am

ഭാര്യയെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ പ്രതികാരം. കൊല്ലം ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസീലെ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി പ്രശാന്താണ് പ്രതി. വീടുകയറി നായയെ ഉദ്യോഗസ്ഥന്‍ അടിച്ചു കൊന്നു. ഒരു മാസം മുന്‍പാണ് പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മിയെ നായ ആക്രമിച്ചത്.

അയല്‍വാസിയായ ആദിത്യ രശ്മിയുടെ വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ എത്തിയപ്പോഴാണ് വളര്‍ത്തുനായ ആക്രമിച്ചത്. നായ രാജലക്ഷ്മിയുടെ ഇരുകൈകളും കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഭാര്യയെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തിലാണ് പ്രശാന്ത് ആദിത്യ രശ്മിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ പ്രശാന്ത് നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ആദിത്യയെ പ്രശാന്ത് ചവിട്ടി. ആക്രമണത്തില്‍ ആദിത്യയുടെ മുന്‍നിരയിലുള്ള പല്ല് പോയിരുന്നു. ആദിത്യ നിലത്തുവീണ സമയത്ത് പ്രശാന്ത് നായയെ അടിക്കുന്നത് തുടര്‍ന്നു.

നായയെ കൊല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും അയാള്‍ കേട്ടില്ലെന്ന് ആദിത്യ പറയുന്നു. ഇതിന് ശേഷം തന്നെയും കുടുംബത്തെയും തെറി വിളിച്ച പ്രശാന്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആദിത്യ പറഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. പ്രശാന്ത് ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Eng­lish Summary;Excise offi­cer broke into the house and beat the dog to death
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.