23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024
October 31, 2024
October 28, 2024
October 26, 2024
October 25, 2024

മലങ്കര വര്‍ഗീസ് വധക്കേസ്: വിധി വന്നത് കൊലപാതകം നടന്ന് 20 വർഷത്തിനുശേഷം

Janayugom Webdesk
കൊച്ചി
April 24, 2023 5:16 pm

മലങ്കര വർഗീസ് വധക്കേേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. തെളിവില്ലെന്ന് കണ്ടാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി. കൊലപാതകം നടന്ന് 20 വര്‍ഷത്തിനുശേഷമാണ് മലങ്കര വര്‍ഗീസ് വധക്കേസില്‍ കോടതി വിധി പറഞ്ഞത്. കേസില്‍ 19 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ നേരത്തെ മരിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മാനേജിങ് കമ്മിറ്റി അംഗവും മരക്കച്ചവടക്കാരനുമായ മലങ്കര വര്‍ഗീസ് എന്നറിയപ്പെടുന്ന പെരുമ്പാവൂർ സ്വദേശിയായ ടി എം വര്‍ഗീസ് 2002 ഡിസംബര്‍ അഞ്ചിന് വൈകിട്ട് 4.30നാണു കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തില്‍ ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിച്ച കേസില്‍ സഭാ തര്‍ക്കമാണ് കാരണമെന്ന് പിന്നീട് സിബിഐ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് അഞ്ച് വര്‍ഷം അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

സിബിഐ 2010 മെയ് ഒൻപതിന് മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനും അങ്കമാലി ഭദ്രാസനത്തിന്റെ മാനേജരുമായ ഫാദര്‍ വര്‍ഗീസ് തെക്കേക്കരക്കെതിരെ കുറ്റം ചുമത്തി. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ മുഖ്യപ്രതിയാക്കി വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയും 2007 നവംബറില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കിടയിലുള്ള ദീര്‍ഘകാല വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞത്. രണ്ടാം പ്രതിയായ സിമന്റ് ജോയ് എന്ന ജോയ് വര്‍ഗീസിനെ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ കൊലപാതകം നടത്തിയ ഗുണ്ടകളെ വന്‍ തുകയ്ക്ക് വാടകയ്‌ക്കെടുത്തിരുന്നതായി ഇയാള്‍ സമ്മതിച്ചിരുന്നു. കൊലപാതകം, ആസൂത്രിത കൊലപാതകം, ആയുധ നിരോധന നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ജോയ് വര്‍ഗീസിനെതിരെ ചുമത്തിയിരുന്നത്.

2010 ജൂണ്‍ 16ന് ഫാദര്‍ വര്‍ഗീസ് തെക്കേക്കര എറണാകുളത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങി. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. 2011 ഫെബ്രുവരി 25 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മലങ്കര വര്‍ഗീസിന്റെ കൊലപാതകം പുനരന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കി. അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. കൊലക്കേസുമായി ബന്ധപ്പെട്ട് 2011 ഒക്ടോബര്‍ 21ന് തിരുവനന്തപുരം സിബിഐ യൂണിറ്റ് മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമനെ ചോദ്യം ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Malankara Vargh­ese mur­der case: The ver­dict came 20 years after the murder

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.