23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024
August 1, 2024

കേരളത്തിന്റെ സ്വപ്നപദ്ധിയായ ജലമെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

web desk
തിരുവനന്തപുരം
April 25, 2023 12:25 pm

കേരളത്തിന്റെ സ്വപ്നപദ്ധിയായ ജലമെട്രോ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈൻ വഴിയാണ് ജല മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇതിനൊപ്പം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. റെയില്‍വേയിലടക്കം മറ്റു നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന കര്‍മ്മങ്ങളും നരേന്ദ്രമോഡി നിര്‍വഹിച്ചു.

ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രിമാരായ ആന്റണി രാജു, വി അബ്ദുറഹിമാന്‍, ശശി തരൂര്‍ എംപി തുടങ്ങിയവരും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ന് യാഥാര്‍ത്ഥ്യമാകുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി ജലമെട്രോയുടെയും തറക്കല്ലിടുന്ന ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെയും മാതൃകകള്‍ ഉപഹാരമായി സമ്മാനിച്ചു.

വന്ദേഭാരതിന്റെ വേഗത കൂട്ടുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലൈനുകളിലെ വളവുകള്‍ നികത്താന്‍ നാല് വര്‍ഷം എങ്കിലും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് വളരെയധികം സന്തോഷം തരുന്ന ദിവസമാണ് ഇന്നെന്ന് തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഒരു വിജ്ഞാനസമ്പദ്ഘടനയുള്ള സമൂഹമായി വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയ കേരളത്തിലാണ് ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് ശിലയിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലമെട്രോയുടെ സാധ്യതകളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. കൊച്ചിയിലെ വ്യവസായ മേഖലയിലെയും മറ്റു രംഗങ്ങളിലെയും തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകുന്ന ജല മെട്രോ, ടൂറിസം വികസനത്തിനും മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ടും ജല മെട്രോയുടെയും ഹ്രസ്വചിത്രങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം 11.58ഓടെയാണ് പ്രധാനമന്ത്രി പദ്ധതി സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. തുടര്‍ന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനിലൂടെ സ്വിച്ച് ചെയ്ത് പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോയും മെയ്ഡ് ഇന്‍ ഇന്ത്യുടെ ഭാഗമാണെന്നും അത് നിര്‍മ്മിച്ച കൊച്ചിന്‍ ഷിപ് യാര്‍ഡിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

 

Eng­lish Sam­mury: PM Naren­dra Modi Inau­gu­rat­ed water metro and laid foun­da­tion stone of Dig­i­tal Sci­ence Park at Thiruvannathapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.