സുഡാനിൽ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു. സൗദി അറേബ്യ വഴിയാണ് ഇന്ത്യക്കാര്‍ സുരക്ഷിതരായി സുഡാന്‍ കടന്നത്. ഇന്നലെ രാത്രിയോടെ 135 ഇന്ത്യക്കാരുടെ മൂന്നാമത്തെ ബാച്ച് ജിദ്ദയിൽ എത്തി. നേരത്തെയും സൗദിയുടെ നേതൃത്വത്തില്‍ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു. അധികാരത്തർക്കത്തെത്തുടർന്ന് രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യംവഹിച്ച സുഡാനിൽ നിന്നുള്ള പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ‘ഓപ്പറേഷൻ കാവേരി’ എന്ന് പേരിട്ട ദൗത്യപദ്ധതി തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
പത്ത് ദിവസം മുമ്പാണ് സുഡാനില്‍ സംഘര്‍ഷം തുടങ്ങിയത്. ആഭ്യന്തരയുദ്ധത്തിന്റെ ആദ്യ ദിവസം തലസ്ഥാനമായ ഹാംത്തൂമിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഒമ്പതാമത്തെ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ദൗത്യം ആരംഭിച്ചത്. ഐഎൻഎസ് സുമേധ എന്ന നാവിക കപ്പലിൽ ഇന്ത്യ ചൊവ്വാഴ്ച സുഡാനിൽ നിന്ന് 278 ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ ഒഴിപ്പിച്ചു. അതിനുമുമ്പേ നൂറിലേറെ പേരെ സൗദി അറേബ്യയും ജിദ്ദയിലെത്തിച്ചിരുന്നു. മറ്റു രാഷ്ട്രങ്ങളും തങ്ങളുടെ പൗരന്മാര്‍ക്കൊപ്പം ഇന്ത്യക്കാരെയും ജിദ്ദയിലെത്തിച്ചു. വിദേശികളെ ഒഴിപ്പിക്കാനുള്ള 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനാലാണ് ഇപ്പോള്‍ ദൗത്യം സുഖകരമായത്.
English Sammury: A Third batch of 135 Indians from violence-hit Sudan arrived at Saudi Arabia’s Jeddah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.