22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026

തൃശൂരില്‍ നാല് വർഷം മുമ്പുണ്ടായ യുവാവിന്റെ മുങ്ങി മരണം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ

Janayugom Webdesk
തൃശ്ശൂർ
April 26, 2023 3:49 pm

തൃശൂര്‍ കുന്നംകുളത്ത്‌ നാല്‌ വർഷം മുൻപ്‌ നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 2019 നവംബർ 18നാണ് കൈപ്പറമ്പ്‌ സ്വദേശി രാജേഷ്‌ കുന്നംകുളത്തിനടുത്ത്‌ പുഴയിൽ മുങ്ങി മരിച്ചത്‌.

തുടര്‍ന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുങ്ങിമരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. രാജേഷിന്റെ സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സലീഷിന്റെ മൊബൈൽ പുഴയിൽ വീണതിനെ ചെല്ലിയുള്ള തർക്കമാണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്‌ പൊലീസ് കണ്ടെത്തി. 

രാജേഷിനെ സലീഷ്‌ പുഴയിലേക്ക്‌ തള്ളിയിടുകയായിരുന്നു. ഇരുവരും ആ സമയത്ത് മദ്യലഹരിയിലായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സലീഷിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. നിരവധി തവണ ചോദ്യം ചെയ്തെങ്കിലും സലീഷ് കുറ്റം സമ്മതിച്ചിരുന്നില്ല. സലീഷിന്റെ ഫോൺ കോളുകളടക്കം ശേഖരിച്ചതിനു ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

Eng­lish Summary;The drown­ing death of a youth in Thris­sur four years ago was mur­der; Friend in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.